Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Leo

ലെയോ മാർപാപ്പ അസീസി സന്ദർശിച്ചു

അ​​​സീ​​​സി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​സീ​​​സി ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം 8.30ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ, കാ​​​ർ​​​മാ​​​ർ​​​ഗം അ​​​സീ​​​സി ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി.

ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​നു​​​മു​​​ന്നി​​​ൽ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ഹ്ര​​​സ്വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഈ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ത്തേ​​​ക്കു വ​​​രാ​​​നാ​​​യ​​​ത് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ 800-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ന​​​മ്മ​​​ൾ ആ​​​ച​​​രി​​​ക്കാ​​​നി​​​രി​​​ക്കെ ലോ​​​കം പ്ര​​​തീ​​​ക്ഷ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ​​​ക്കാ​​​യി തി​​​ര​​​യു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്ത് മ​​​ഹാ​​​നും എ​​​ളി​​​മ​​​യു​​​ള്ള​​​വ​​​നും ദ​​​രി​​​ദ്ര​​​നു​​​മാ​​​യ ഈ ​​​വി​​​ശു​​​ദ്ധ​​​നെ ഓ​​​ർ​​​മി​​​ക്കാ​​​ൻ ന​​​മു​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണു മാ​​​ർ​​​പാ​​​പ്പ മ​​​ട​​​ങ്ങി​​​യ​​​ത്.

വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ടം 2026 ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ല്‍ മാ​​​ര്‍ച്ച് 22 വ​​​രെ അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വ​​​യ്ക്കും. വി​​​ശു​​​ദ്ധ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ 800-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് എ​​​ട്ട് നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വ​​​ണ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ എ​​​ത്തു​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

NRI

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ചു

വത്തിക്കാൻ സിറ്റി: ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വൈ​ദി​ക​നാ​യ ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് വ​ര​ച്ച മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഐ​ക്ക​ണും പ്ര​ശ​സ്ത ശി​ല്പി​യാ​യ കോ​ട്ട​യം വ​യ​ലാ സ്വ​ദേ​ശി തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ശി​ല്പ​വു​മാ​ണ് കൈ​മാ​റി​യ​ത്.

വി​ശു​ദ്ധ​രു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ദാ​രു​ശി​ല്പ​മാ​ണ് തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​യാ​റാ​ക്കി​യ​ത്. നാ​ളു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ക​ര​വി​രു​തി​ല്‍ കൊ​ത്തി​യെ​ടു​ത്ത ശി​ല്പ​ത്തി​ല്‍ മി​ശി​ഹാ​യു​ടെ ശ​രീ​ര​ര​ക്ത​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ഗോ​ത​മ്പു​ക​തി​രും മു​ന്തി​രി​വ​ള്ളി​യും പ​ശ്ചാ​ത്ത​ല​മാ​ക്കി പ്രാ​ര്‍​ഥ​ന​യു​ടെ അ​ട​യാ​ള​മാ​യ യാ​ച​നാ​ക​ര​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ഗോ​ള​വും ഗോ​ള​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

ഗോ​ള​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി വി​ശു​ദ്ധ പ​ദ​വി ല​ഭി​ച്ച അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ചി​ത്രം കൊ​ത്തി​യി​രി​ക്കു​ന്നു.

മു​ന്തി​രി​ക്കു​ല​ക​ളോ​ടു ചേ​ര്‍​ന്നി​രി​ക്കു​ന്ന നാ​ലി​ല​ക​ളി​ലാ​യി ര​ണ്ടു​വ​ശ​ത്തും വി​ശു​ദ്ധ​രാ​യ ഏ​ലി​യാ​സ​ച്ച​ന്‍, എ​വു​പ്രാ​സ്യാ​മ്മ, മ​റി​യം ത്രേ​സ്യ, ദേ​വ​സ​ഹാ​യം പി​ള്ള എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Up